കാർഡിഫ് സിറ്റി പ്രീമിയർ ലീഗിൽ തിരിച്ചെത്തി

- Advertisement -

കാർഡിഫ് സിറ്റി പ്രീമിയർ ലീഗിൽ തിരിച്ചെത്തി. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രീമിയർ ലീഗിലേക്ക് കാർഡിഫ് സിറ്റി തിരിച്ചെത്തുന്നത്. അടുത്ത പ്രീമിയർ ലീഗ് സീസണിൽ വോൾഫ്‌സിനൊപ്പം കാർഡിഫ് സിറ്റിയും കളിക്കും. കോച്ച് നീൽ വെർനോക്കിന്റെ എട്ടാമത്തെ പ്രമോഷനാണ്. പത്തോൻപത് മാസങ്ങൾക്ക് മുൻപ് ചുമതലയേറ്റ വെർനോക്ക് കാർഡിഫ് സിറ്റിയെ പ്രീമിയർ ലീഗിൽ എത്തിക്കുക എന്ന ഉദ്യമം പൂർത്തിയാക്കിയിരിക്കുകയാണ്.

ഫുൾഹാമുമായി ഒരു പോയന്റ് വ്യത്യാസത്തിൽ ഉണ്ടായിരുന്ന കാർഡിഫ് സിറ്റി വിജയം മാത്രം ലക്ഷ്യമിട്ടാണ് ഇറങ്ങിയത്. അതെ സമയം മത്സരം സമനിലയിൽ പിരിഞ്ഞു. പക്ഷേ ഫുൾഹാമിനെ ബിർമിങ്ങാം പരാജയപ്പെടുത്തിയതോടെ വെൽഷ് കാപ്പിറ്റലിൽ ആഘോഷം തുടങ്ങി. കാർഡിഫ് സിറ്റിക്ക് പ്രീമിയർ ലീഗിലേക്ക് വഴിയൊരുങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement