മൗറീനോയുടെ ഫുട്ബോൾ കണ്ട് താൻ കഷ്ടപ്പെടുകയാണെന്ന് കാന്റോണ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ മൗറീനോയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി ക്ലബ് ഇതിഹാസം എറിക് കാന്റോണ. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ കളിക്കുന്ന ഫുട്ബോൾ കണ്ട് താൻ കഷ്ടപ്പെടുകയാണ് എന്ന് കാന്റോണ പറഞ്ഞു. ഈ ഫുട്ബോൾ കണ്ടാൽ ഒരു തലമുറയെ തന്നെ ഫുട്ബോളിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും നഷ്ടപ്പെടും എന്നും കാന്റോണ പറഞ്ഞു.

യുവന്റസ് ഓൾഡ് ട്രാഫോർഡിൽ വന്ന് 70 ശതമാനം പന്തും വെച്ച് കളിക്കുകയാണ് അലക്സ് ഫെർഗൂസന്റെ കാലത്ത് ഇങ്ങനെ ഒന്ന് നിങ്ങൾക്ക് ചിന്തിക്കാൻ വരെ പറ്റുമോ, കാന്റോണ ചോദിക്കുന്നു. ഇപ്പോഴത്തെ യുവതലമുറ മാഞ്ചസ്റ്റർ സിറ്റിയുടെ ഫുട്ബോൾ ആണ് ആസ്വദിക്കുന്നത്. അതാണ് കളിക്കേണ്ട ഫുട്ബോൾ എന്ന് അവർ കരുതുന്നു എന്നും കാന്റോണ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫിലോസഫി അറിയുന്ന ആരെ എങ്കിലും ക്ലബ് പരിശീലകനായി കൊണ്ട് വരണം. റയാൻ ഗിഗ്സിനെ പോലുള്ളവരെ കൊണ്ട് വരണമെന്നും കാന്റോണ പറഞ്ഞു.

Advertisement