Site icon Fanport

“കാന്റോണ കളിച്ച ക്ലബിലാണ് ലുകാകു കളിക്കുന്നത് എന്നത് സങ്കടകരം” – ഗിഗ്സ്

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ലുകാകുവിനെ വിമർശിച്ച് മാഞ്ചസ്റ്ററിന്റെ ഇതിഹാസ താരം റയാൻ ഗിഗ്സ്. ഇന്നലെ ലിവർപൂളിനെതിരായ മത്സരത്തിനു ശേഷമായിരുന്നു ഗിഗ്സിന്റെ വിമർശനം. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കേണ്ട സ്ട്രൈക്കറല്ല ലുകാകു എന്ന് ഗിഗ്സ് പറഞ്ഞു. ലുകാകുവിന്റെ മൂവ്മെന്റുകളും ടച്ചുകളും നിരാശ മാത്രമാണ് തരുന്നത് എന്നും ഗിഗ്സ് പറഞ്ഞു.

മുമ്പ് കാന്റോണയെ പോലുള്ള താരങ്ങൾ കളിച്ച പൊസിഷനിൽ ആണ് ലുകാകു ഇപ്പോൾ കളിക്കുന്നത്. ഒരു മോശം പാസ് വരെ നല്ല ടച്ചോടെ മികച്ച അവസരമാക്കി മാറ്റാൻ കഴിവുള്ള താരമായിരുന്നു കാന്റോണ. എന്നാൽ ലുകാകു നേരെ തിരിച്ചാണ്. ഒരു മികച്ച പാസ് വരെ മോശം ആക്കി മാറ്റുന്ന താരമാണ് ലുകാകു എന്നും ഗിഗ്സ് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അവസ്ഥയിലാണ് ലീഗിൽ ഉള്ളത്.

Exit mobile version