സിറ്റിയുടെ പണം മുടക്കൽ തുടരുന്ന കാലത്തോളം യുണൈറ്റഡിന് കിരീടം നേടാനാകില്ല- മൗറീഞ്ഞോ

na

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ സിറ്റിയുടെ പണം ഒഴുക്കൽ നിയന്ത്രിക്കാത്ത കാലത്തോളം മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രീമിയർ ലീഗ് കിരീടം നേടുക എന്നത് അപ്രാപ്യമാണെന്ന് യുണൈറ്റഡ് പരിശീലകൻ ജോസ് മൗറീഞ്ഞോ. പ്രീമൊയർ ലീഗ് നേടാൻ മൗറീഞ്ഞോയുടെ ടീമിന് എത്ര കാലം വേണ്ടി വരും എന്ന ചോദ്യത്തിന് ഉത്തരമായാണ് മൗറീഞ്ഞോ സിറ്റിയുടെ പണം മുടക്കൽ ചൂണ്ടിക്കാട്ടിയത്. 2012-2013 സീസണിൽ പ്രീമിയർ ലീഗ് കിരീടം നേടിയ ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് പിന്നീട് കിരീടം നേടിയിട്ടില്ല.

തന്റെ ടീമിന്റെ പുരോഗതി ലീഗ് കിരീടം നേടുന്നതിൽ നിർണായകമാണ്, പക്ഷെ ഞങ്ങൾക്ക് മുകളിലുള്ളവർ പണം മുടക്കുന്നത് നിർത്തുകയോ ഫിനാൻഷ്യൽ ഫെയർ പ്ലെ അവരെക്കൊണ്ട് നിർത്തിക്കുകയോ ചെയ്യാതെ അവരും ഞങ്ങളും തമ്മിലുള്ള വിത്യാസം കുറക്കുക പ്രയാസകരമാണ് എന്നാണ് മൗറീഞ്ഞോ പറഞ്ഞത്. നിലവിൽ സിറ്റിക്ക് 18 പോയിന്റ് പിറകിലായി 8 ആം സ്ഥാനത്താണ് മൗറീഞ്ഞോയുടെ ടീം.