Picsart 22 12 24 15 33 22 152

അമിതഭാരം, കാൽവിൻ ഫിലിപ്സിന് സിറ്റിക്കായി കളിക്കാൻ ആകില്ല എന്ന് പെപ്

മാഞ്ചസ്റ്റർ സിറ്റി മധ്യനിര താരം കാൽവിൻ ഫിലിപ്സ് ലോകകപ്പ് കഴിഞ്ഞ് എത്തിയത് അമിത ഭാരവുമായി. താരം ഫിറ്റ്നസിൽ അല്ലാത്തത് കൊണ്ട് തന്നെ കളിക്കാൻ ആകില്ല എന്ന് ഗ്വാർഡിയോള പറഞ്ഞു.

2022 ഫിഫ ലോകകപ്പ് കഴിഞ്ഞ് താരം രണ്ട് ദിവസം മുമ്പ് ആണ്സിറ്റി ടീമിനൊപ്പം ചേർന്നത്. ഇംഗ്ലണ്ടിനൊപ്പം ലോകകപ്പ് സ്ക്വാഡിൽ ഉണ്ടായിരുന്നു എങ്കിലും ആകെ
ഫിലിപ്‌സ് 40 മിനിറ്റ് മാത്രമാണ് ഖത്തറിൽ ചെലവഴിച്ചത്. തോളിനേറ്റ പരുക്ക് കാരണം മാഞ്ചസ്റ്റർ സിറ്റി ആദ്യ ഇലവനിൽ എത്താൻ ഫിലിപ്സിന് ഇതുവരെ ആയിട്ടില്ല.

അമിതഭാരം കാരണം പരിശീലന സെഷനുകൾ നടത്താനും കളിക്കാനുമുള്ള അവസ്ഥയിൽ ഫിലിപ്സ് എത്തിയിട്ടില്ല എന്ന് പെപ് ഗ്വാർഡിയോള പറഞ്ഞു. സിറ്റി ലീഗ് കപ്പിൽ കഴിഞ്ഞ ദിവസം ക്വാർട്ടറിലേക്ക് മുന്നേറിയിരുന്നു.

Exit mobile version