Picsart 23 03 04 00 49 51 462

കൈസെദോ ബ്രൈറ്റണിൽ പുതിയ കരാർ ഒപ്പുവെച്ചു

കൈസെദോ ബ്രൈറ്റണിൽ തന്നെ തുടരും. താരം പുതിയ കരാർ ഒപ്പുവെച്ചിരിക്കുകയാണ്. 2027വരെയുള്ള കരാറാണ് കൈസെദോ ഒപ്പുവെച്ചിരിക്കുന്നത്. 2028വരെ നീട്ടാനുള്ള ഓപ്ഷനും കരാറിൽ ഉണ്ട്. കൈസെദോയുടെ വേതനം വലിയ തോതിൽ ഉയർത്തുന്നതാണ് ഈ കരാർ. താരത്തെ സ്വന്തമാക്കാൻ ജനുവരിയിൽ പല ക്ലബുകളും ശ്രമിച്ചിരുന്നു. ആഴ്സണൽ കൈസെദോക്ക് ആയി 70 മില്യന്റെ ബിഡ് വരെ സമർപ്പിച്ചിരുന്നു. പക്ഷെ ആ ബിഡും സ്വീകരില്ലാൻ ബ്രൈറ്റൺ തയ്യാറായില്ല.

കൈസേദോയെ വിൽക്കേണ്ട കാര്യമില്ല എന്ന് ബ്രൈറ്റൺ ഉറച്ച നിലപാട് എടുക്കുക ആയിരുന്നു. ഇനി ഈ വരുന്ന സമ്മറിൽ താരത്തെ വാങ്ങണം എങ്കിൽ ക്ലബുകൾക്ക് ഇനിയും വലിയ തുക കണ്ടെത്തേണ്ടി വരും. 21കാരനായ കൗസെദോ 2021ൽ ആയിരുന്നു ബ്രൈറ്റണിൽ എത്തിയത്.

Exit mobile version