ക്യാബലേറോ ചെൽസിയിൽ തന്നെ തുടരും, കരാർ നീട്ടി

ചെൽസി ഗോളി വില്ലി ക്യാബലേറോ ചെൽസിയുമായുള്ള കരാർ നീട്ടി. ഇതോടെ ഒരു വർഷത്തേക്ക് കൂടെ താരം സ്റ്റാംഫോഡ് ബ്രിഡ്ജിൽ തുടരുമെന്ന് വ്യക്തമായി. 37 വയസുകാരനായ താരം കെപ്പക്ക് പിറകിലായി ചെൽസിയുടെ രണ്ടാം നമ്പർ ഗോളിയാണ്.

2017 ൽ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാർ തീർന്നതോടെയാണ് താരം ഫ്രീ ട്രാൻസ്ഫർ അടിസ്ഥാനത്തിൽ ചെൽസിയിൽ എത്തുന്നത്. 22 തവണ ചെൽസിക്ക് വേണ്ടി കളിച്ച താരം കപ്പ് മത്സരങ്ങളിലാണ് കൂടുതലായി കളിക്കുന്നത്. ചെൽസി പോലൊരു വലിയ ക്ലബ്ബിൽ തുടരുക എന്നത് തനിക്ക് എളുപ്പമുള്ള തീരുമാനമായിരുന്നു എന്നാണ് താരം കരാർ നീട്ടിയ ശേഷം പ്രതികരിച്ചത്. താരത്തെ സ്വന്തമാക്കാൻ വെസ്റ്റ് ഹാം യുണൈറ്റഡ് ശ്രമിക്കുന്നതായി വാർത്തകൾ വന്നിരുന്നു.