ക്രിസ് വൂഡിന്റെ ഹാട്രിക്ക്, വോൾവ്സിനെ ബേർൺലി തകർത്തു

20210425 182931

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബേൺലിക്ക് വലിയ വിജയം. ഇന്ന് വോൾവ്സിനെ അവരുടെ ഹോം ഗ്രൗണ്ടിൽ ചെന്ന് നേരിട്ട ബേർൺലി എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ പകുതിയിൽ തന്നെ ഹാട്രിക്ക് നേടിയ ക്രിസ് വുഡാണ് ബേർൺലിക്ക് വലിയ വിജയം നൽകിയത്. 15ആം മിനുട്ടിലായിരുന്നു ക്രിസ് വുഡിന്റെ ആദ്യ ഗോൾ. പിന്നാലെ 21ആം മിനുട്ടിൽ മക്നീലിന്റെ പാസിൽ ക്രിസ് വൂഡ് വീണ്ടും വല കുലുക്കി.

ആദ്യ പകുതി അവസാനിക്കുന്നതിന് ഒരു മിനുട്ട് മുമ്പായിരുന്നു വൂഡിന്റെ ഹാട്രിക്ക് പിറന്നത്. ആ ഗോളും ഒരുക്കിയത് മക്നീൽ ആയിരുന്നു. ഇന്നത്തെ ഗോളുകളോടെ ബേർൺലിക്കായി പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായി ക്രിസ് വൂഡ് മാറി. രണ്ടാം പകുതിയുടെ അവസാനം വെസ്റ്റ് വൂഡാണ് ബേർൺലിയുടെ നാലാം ഗോൾ നേടിയത്. ഈ വിജയത്തോടെ ബേർൺലി 36 പോയിന്റുമായി 14ആം സ്ഥാനത്ത് എത്തി.