Site icon Fanport

വിജയമെന്ന ആശ്വാസം തേടി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വാറ്റ്ഫോർഡിന് എതിരെ

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വീണ്ടും കളത്തിൽ ഇറങ്ങും. മാഞ്ചസ്റ്റർ സിറ്റിയോട് ഏറ്റ പരായത്തിനു ശേഷം ഇന്റർ നാഷണൽ ബ്രേക്ക് എന്ന ഇടവേള കഴിഞ്ഞാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങുന്നത്. ഇന്ന് എവേ മത്സരത്തിൽ വാറ്റ്ഫോർഡിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുന്നത്. റനിയേരി പരിശീലകനായി എത്തിയതു മുതൽ പ്രതീക്ഷ നൽകുന്ന പ്രകടനമാണ് വാറ്റ്ഫോർഡ് നടത്തുന്നത്. അതുകൊണ്ട് തന്നെ കാര്യങ്ങൾ യുണൈറ്റഡിന് അത്ര എളുപ്പമാകില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ബാക്ക് ഫൈവുമായാണോ ഇറങ്ങുക എന്നതാകും ഏവരും ഉറ്റുനോക്കുന്നത്. വരാനെയും ലൂക് ഷോയും പരിക്ക് കാരണം ഇന്ന് കളിക്കില്ല. പോൾ പോഗ്ബയും ടീമിനൊപ്പം ഇല്ല. കവാനി പരിക്ക് മാറി ഇന്ന് സ്ക്വാഡിൽ എത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഒരുപാട് മാറ്റങ്ങൾ ടീമിൽ ഉണ്ടാകാൻ ഇന്ന് സാധ്യതയുണ്ട്. ഇന്ന് രാത്രി 8.30നാണ് മത്സരം നടക്കുക.

Exit mobile version