Site icon Fanport

റിലഗേഷൻ ഭീഷണിക്കിടയിൽ ആശ്വാസമായി ബേർൺലിക്ക് ജയം

താരതമ്യേനെ മെച്ചപ്പെട്ട ഫോമിൽ ആയിരുന്നു വെസ്റ്റ് ഹാം എങ്കിലും ഇന്ന് ബേൺലിയെ നേരിട്ടപ്പോൽ ആ ഫോം ഒന്നും കണ്ടില്ല. ടർഫ് മൂറിൽ നടന്ന മത്സരത്തിൽ ബേർൺലി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വെസ്റ്റ് ഹാമിനെ ഇന്ന് തോൽപ്പിച്ചു. അവസാന ഏഴു മത്സരങ്ങളിൽ വെസ്റ്റ് ഹാം പരാജയപ്പെടുന്ന രണ്ടാം മത്സരം മാത്രമാണിത്. കഴിഞ്ഞ മത്സരത്തിൽ എവർട്ടന്റെ കയ്യിൽ നിന്ന് വമ്പൻ പരാജയം നേരിട്ട ബേർൺലിക്ക് ഈ ജയം പുതുജീവൻ നൽകും.

ആദ്യ പകുതിയിൽ ആണ് ബേർൺലി ഇന്ന് രണൃ ഗോളുകളും നേടിയത്. ആദ്യ കളി തുടങ്ങി 15ആം മിനുട്ടിൽ ക്രിസ് വൂഡ് വലകുലുക്കി. കളിയുടെ 34ആം മിനുട്ടിൽ മക്നെയിൽ ആണ് ബേർൺലിയുടെ രണ്ടാം ഗോൾ നേടിയത്. വെസ്റ്റ് വൂഡ് ആയിരുന്നു മക്നെയിലിന്റെ ഗോൾ ഒരുക്കി കൊടുത്തത്.

ഇന്ന് ജയിച്ചിരുന്നെങ്കിൽ വെസ്റ്റ് ഹാം ഏഴാം സ്ഥാനത്ത് എത്തിയേനെ. ഇപ്പോൾ 27 പോയന്റുമായി 11ആം സ്ഥാനത്താണ് വെസ്റ്റ് ഹാം ഉള്ളത്. ഇന്നത്തെ ജയം ബേർൺലിയ 18ആം സ്ഥാനത്തേക്ക് എത്തിച്ചു. ബേർൺലിയുടെ ലീഗിലെ നാലാം ജയം മാത്രമാണിത്.

Exit mobile version