ബേർൺലിയുടെ അസിസ്റ്റന്റ് പരിശീലകനും, വാറ്റ്ഫോർഡിലെ മൂന്ന് പേർക്കും കൊറോണ

പ്രീമിയർ ലീഗിലെ മുഴുവൻ താരങ്ങൾക്കും ഒഫീഷ്യൽസിനും നടത്തിയ കൊറോണ പരിശോധനയിൽ ആറ് പേർക്കായിരുന്നു കൊറോണ പോസിറ്റീവ് കണ്ടെത്തിയത്. ഇതിൽ മൂന്ന് പേർ വാറ്റ്ഫോർഡിൽ നിന്നുള്ളവരാണ് എന്ന് ക്ലബ് വ്യക്തമാക്കി. ക്ലബിലെ രണ്ട് ഒഫീഷ്യൽസിനും ഒരു താരത്തിനും കൊറോണ ഉണ്ട് എന്നാണ് ക്ലബ് അറിയിച്ചത്. സ്വകാര്യത മാനിച്ച് പേരു വിവരങ്ങൾ ക്ലബ് പുറത്ത് വിടില്ല.

പ്രീമിയർ ലീഗിലെ മറ്റൊരു ക്ലബായ ബേർൺലിയുടെ സഹ പരിശീകൻ ഇയാൻ വോണിനും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹം ഉൾപ്പെടെ കൊറോണ സ്ഥിരീകരിച്ച എല്ലാവരും എഴു ദിവസം ഐസൊലേഷനിൽ നിൽക്കണം. അതിനു ശേഷം വീണ്ടും പരിശോധന ഉണ്ടാകും. എന്നിട്ട് മാത്രമെ ഇനി പരിശീലനത്തിന് ഇറങ്ങാൻ ഇവർക്ക് ഒക്കെ ആവുകയുള്ളൂ.

Exit mobile version