ബേർൺലിക്ക് നിർണായക വിജയം, എവർട്ടൺ റിലഗേഷൻ സോണിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ റിലഗേഷൻ പോരിൽ ബേർൺലിക്ക് നിർണായക വിജയം. ഇന്ന് വോൾവ്സിനെ നേരിട്ട ബേർൺലി എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ഈ വിജയത്തോടെ ബേർൺലി റിലഗേഷൻ സോണിൽ നിന്ന് പുറത്ത് എത്തി. ടർഫ്മൂറിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ ആയിരുന്നു ഗോൾ പിറന്നത്. 62ആം മിനുട്ടിൽ വെഗോസ്റ്റിന്റെ പാസിൽ നിന്ന് വൈദ്രയാണ് ഗോൾ നേടിയത്.

ബേർൺലി ഈ ജയത്തോടെ 33 മത്സരങ്ങളിൽ നിന്ന് 31 പോയിന്റിൽ എത്തി. ഇതോടെ 29 പോയിന്റുള്ള എവർട്ടൺ റിലഗേഷൻ സോണിൽ എത്തി. എന്നാൽ ബേർൺലിയെക്കാൾ രണ്ട് മത്സരം കുറവാണ് എവർട്ടൺ കളിച്ചത്. എവർട്ടൺ ഇന്ന് ജീവന്മരണ പോരിൽ ലിവർപൂളിനെ നേരിടും.