ചെൽസി താരം കാഹിലിനെ സ്വന്തമാക്കാൻ ബേൺലി

ഈ സീസണിന്റെ അവസാനത്തോടെ ചെൽസിയിൽ കരാർ അവസാനിക്കുന്ന ഗാരി കാഹിലിനെ സ്വന്തമാക്കാൻ ഒരുങ്ങി പ്രീമിയർ ലീഗ് ക്ലബായ ബേൺലി. ഗാരി കാഹിൽ കഴിഞ്ഞ ദിവസം ചെൽസിയുടെ ഈ സീസണിലെ അവസാന ഹോം പ്രീമിയർ മത്സരമായ വാട്ഫോർഡിനെതിരെ കളിച്ചിരുന്നു. കഴിഞ്ഞ നവംബറിന് ശേഷം ആദ്യമായിട്ടായിരുന്നു ചെൽസിക്ക് വേണ്ടി ഗാരി കാഹിൽ കളിച്ചത്. താരത്തിന് യാത്രയപ്പ് നൽകുക എന്ന ഉദ്ദേശത്തോടെയാണ് പരിശീലകൻ സാരി കാഹിലിന് മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ അവസരം നൽകിയത്.

കഴിഞ്ഞ ദിവസം തനിക്ക് ചെൽസിയിൽ കൂടുതൽ അവസരം നൽകാത്തതിനെതിരെ ഗാരി കാഹിൽ പരിശീലകൻ സാരിക്കെതിരെ പരസ്യമായി രംഗത്ത് എത്തിയിരുന്നു. നേരത്തെ കഴിഞ്ഞ ജനുവരിയിൽ താരത്തെ ഫുൾഹാം സ്വന്തമാക്കാൻ ശ്രമിച്ചിരുന്നെങ്കിലും അത് നടന്നിരുന്നു. ചുരുങ്ങിയ കാലയളവിനുള്ളിൽ 2 പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, എഫ്.എ കപ്പ്, ലീഗ് കപ്പ് കിരീടം എന്നിവ ചെൽസിയിൽ ഗാരി കാഹിൽ നേടിയിരുന്നു

Exit mobile version