ക്രിസ്റ്റൽ പാലസിനെ ഞെട്ടിച്ച് ബേർൺലി ജയം

Img 20210213 223622

ക്രിസ്റ്റൽ പാലസിന്റെ ഹോം ഗ്രൗണ്ടിൽ ചെന്ന് വൻ വിജയം നേടി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ബേർൺലി. അവസാന നാലു മത്സരങ്ങളിൽ വിജയമില്ലാത്ത ബേർൺലി ഇന്ന് പാലസിൽ ചെന്ന് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ന് ആദ്യ പത്തു മിനുട്ടുകളിൽ തന്നെ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്താൻ ബേർൺലിക്ക് ആയി.

അഞ്ചാം മിനുട്ടിൽ ഗുഡ്മുണ്ട്സൺ ആണ് ബേൺലിക്ക് ആദ്യ ഗോൾ നേടിക്കൊടുത്തത്. പത്താം മിനുട്ടിൽ റോഡ്രിഗസ് ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ലൗടന്റെ ഒരു ലോകോത്തര സ്ട്രൈക്ക് ബേർൺലിയുടെ മൂന്നാം ഗോളും മൂന്ന് പോയിന്റും ഉറപ്പിച്ചു. ബേർൺലിയെ ഈ വിജയം 26 പോയിന്റുമായി 15ആം സ്ഥാനത്ത് എത്തിച്ചു.

Previous articleരണ്ടാം ടി20യില്‍ പാക്കിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം, പരമ്പരയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം
Next articleമാഞ്ചസ്റ്റർ സിറ്റിയെ തടയാൻ ആരുമില്ല, സ്പർസിനെയും തകർത്തു മുന്നേറുന്നു