Site icon Fanport

അവസാനം ബേൺലിക്ക് വിജയം

പ്രീമിയർ ലീഗിൽ തുടർ നിരാശകൾക്ക് ശേഷം ബേൺലി അവസാനം വിജയപാതയിൽ എത്തി. ഇന്ന് നടന്ന മത്സരത്തിൽ ബൗണ്മതിനെ നേരിട്ട ബേൺലി എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്. ഇതിനു മുമ്പ് നടന്ന അഞ്ചു മത്സരങ്ങൾ ഒരു ജയം പോലും ഇല്ലാതിരുന്ന ബേൺലി ആണ് ഇന്ന് കത്തിക്കയറിയത്.

ആദ്യ പകുതിയിൽ വൈദ്രയും ലെനനും കൂടെ ബേൺലിക്ക് രണ്ടു ഗോളിന്റെ ലീഡ് നൽകി. രണ്ടാം പകുതിയിൽ ആ ലീഡ് നിലനിർത്തേണ്ട പണിയെ ബേൺലിക്ക് ഉണ്ടായിരുന്നുള്ളൂ. രണ്ടാം പകുതിയിൽ സബായി ബേർനസ് രണ്ടു ഗോളുകൾ കൂടെ സ്കോർ ചെയ്ത് ബോണ്മതിന്റെ പരാജയ ഭാരം കൂട്ടി. ആറു മത്സരങ്ങളിൽ നിന്നായി നാലു പോയന്റാണ് ബേൺലിക്ക് ഇപ്പോൾ ഉള്ളത്.

Exit mobile version