ആരാധകരുടെ പ്രതിഷേധത്തിനൊപ്പം കനത്ത തോൽവിയും ഏറ്റുവാങ്ങി വെസ്റ്റ് ഹാം

- Advertisement -

വെസ്റ്റ് ഹാമിന്റെ കഷ്ടകാലം തുടരുകയാണ്. ഇന്ന് ബേൺലിയെ സ്വന്തം ഗ്രൗണ്ടിൽ നേരിട്ട വെസ്റ്റ് ഹാം എതിരില്ലാത്ത മൂന്ന് ഗോളിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. അവസാന രണ്ട് മത്സരത്തിലും നാലു ഗോളുകൾ വഴങ്ങി പരാജയപ്പെട്ടതിന്റെ തുടർച്ച തന്നെയാണ് ഇന്നും മോയിസിന്റെ ടീമിൽ നിന്ന് കണ്ടത്. ക്രിസ് വൂഡിന്റെ ഇരട്ട ഗോളാണ് ബേൺലിക്ക് കരുത്തായത്.

പരാജയത്തേക്കാൾ വെസ്റ്റ് ഹാമിന് നിരാശ നൽകിയത് ആരാധകരുടെ പ്രതിഷേധമാകും. ക്ലബ് ഉടമകൾക്കെതിരെ പ്രതിഷേധവുമായി എത്തിയ ആരാധകർ നിരവധി തവണ പിച്ച് കയ്യേറി കളി തടസ്സപ്പെടുത്തി. ഒരു ആരാധകൻ കോർണർ ഫ്ലാഗ് പിഴുതെടുത്ത് ഗ്രൗണ്ടിന്റെ മധ്യഭാഗത്തും എത്തി. വേറൊരു ആരാധകനെ വെസ്റ്റ് ഹാം ക്യാപ്റ്റൻ നോബൾ ഗ്രൗണ്ടിൽ വെച്ച് നേരിടുകയും ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement