ബേൺലി സ്‌ട്രൈക്കർക്ക് പുതിയ കരാർ

ബേൺലി സ്‌ട്രൈക്കർ സാം വോക്‌സിനു പുതിയ കരാർ, പുതിയ കരാർ പ്രകാരം വോക്‌സ് 2021 വരെ ക്ലബ്ബിൽ തുടരും.  2012ലാണ് സാം വോക്‌സ് ബേൺലിയിൽ എത്തുന്നത്.  29കാരനായ വോക്‌സ് ബേൺലിക്ക് വേണ്ടി 255 മത്സരങ്ങളിൽ നിന്ന് 61 ഗോളുകളും നേടിയിട്ടുണ്ട്.

ഈ സീസണിൽ 9 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും താരം നേടിയിട്ടുണ്ട്. വെയിൽസ് താരമായ വോക്‌സ് 60 മത്സരങ്ങളിൽ നിന്ന് രാജ്യത്തിനു വേണ്ടി 11 ഗോളുകളും നേടിയിട്ടുണ്ട്.

Exit mobile version