
പ്രീമിയർ ലീഗിൽ വിജയ കുതിപ്പ് തുടർന്ന് ബേൺലി. തുടർച്ചയായ അഞ്ചാം ജയമാണ് ബേൺലി സ്വന്തമാക്കിയത്. ഇന്ന് നടന്ന മത്സരത്തിൽ ലെസ്റ്റർ സിറ്റിയെയാണ് ബേൺലി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചത്. ജയത്തോടെ ഏഴാം സ്ഥാനത്ത് 9 പോയിന്റിന്റെ ലീഡ് നേടാനും ബേൺലിക്കായി.
മത്സരം തുടങ്ങി 10 മിനുട്ടിനുള്ളിൽ തന്നെ രണ്ടു ഗോൾ നേടി ബേൺലി ലെസ്റ്ററിനെ ഞെട്ടിച്ചു. 6ആം മിനുട്ടിൽ ക്രിസ് വുഡിലൂടെയാണ് ബേൺലി ഗോളടി തുടങ്ങിയത്. അധികം താമസിയാതെ കെവിൻ ലോങിലൂടെ ബേൺലി ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ വാർഡിയിലൂടെ ലെസ്റ്റർ ഒരു ഗോൾ മടക്കിയെങ്കിലും തുടർന്ന് സമനില നേടാനുള്ള ഗോൾ നേടാൻ ലെസ്റ്ററിനായില്ല.
33 മത്സരങ്ങളിൽ നിന്ന് 52 പോയിന്റുമായി ബേൺലി ലീഗിൽ ഏഴാം സ്ഥാനത്താണ്. 33 മത്സരങ്ങളിൽ നിന്ന് തന്നെ 43 പോയിന്റുമായി ലെസ്റ്റർ ബേൺലിക്ക് പിന്നിൽ എട്ടാം സ്ഥാനത്താണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial