ബേൺലിക്ക് ജയം, വോൾവ്സിനോട് തോറ്റ് ബേൺമൗത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അവസാന സ്ഥനാകാരായ വാറ്റ്ഫോഡ് വീണ്ടും തൊറ്റു. ഇത്തവണ സ്വന്തം മൈതാനത്ത് ബേൺലിയോട് എതിരില്ലാത്ത 3 ഗോളുകൾക്കാണ് അവർ തോൽവി വഴങ്ങിയത്. മറ്റൊരു മത്സരത്തിൽ വോൾവ്സിനോട് ബേൺമൗത് 1-2 നോട് തോറ്റു.

സ്വന്തം മൈതാനത്ത്‌ ഇന്ന് സീസണിലെ ആറാം തോൽവിയാണ് വാറ്റ്ഫോഡ് വഴങ്ങിയത്. ബേൺലിക്കായി ക്രിസ് വുഡ്, ആഷ്‌ലി ബാൻസ്, ടർകോസ്‌കി എന്നിവരാണ് ബേൺലിക്ക് വേണ്ടി ഗോളുകൾ നേടിയത്.
സ്വന്തം മൈതാനത്ത് തന്നെയാണ് ബേൺമൗത് തോറ്റത്. മൗട്ടിഞ്ഞോ, റൗൾ ഹിമനസ് എന്നുവരുടെ ആദ്യ പകുതിയിലെ ഗോളുകളാണ് വോൾവ്സിന് ജയം സമ്മാനിച്ചത്. സ്റ്റീവ് കുക്ക് ബേൺമൗത്തിന്റെ ഏക ഗോൾ നേടി.

Exit mobile version