രണ്ടാം പകുതിയിൽ ബേൺലിയുടെ തിരിച്ചു വരവ്, എവർട്ടനെതിരെ ജയം

- Advertisement -

പ്രീമിയർ ലീഗിൽ എവർട്ടൻ വീണ്ടും പ്രതിസന്ധിയിലേക്ക്. ബേൺലിക്ക് എതിരെ ലീഡ് നഷ്ടപ്പെടുത്തിയ അവർക്ക് അവസാനം 2-1 ന്റെ തോൽവി. സെൻക് ടോസൂന്റെ ആദ്യ ഗോളിൽ ലീഡ് നേടിയ ബിഗ് സാമിന്റെ ടീം പക്ഷെ രണ്ടാം പകുതിയിൽ വഴങ്ങിയ രണ്ട് ഗോളുകൾക്കാണ് തോൽവി വഴങ്ങിയത്. ജയത്തോടെ 40 പോയിന്റുള്ള ബേൺലി 7 ആം സ്ഥാനത്തും 34 പോയിന്റുള്ള എവർട്ടൻ ഒൻപതാം സ്ഥാനത്തുമാണ്.

ആദ്യ പകുതിയിൽ സീമസ് കോൾമാന്റെ പാസ്സ് ഹെഡറിലൂടെ ഗോളാക്കിയാണ് ടർക്കിഷ് താരം സെൻക് ടോസുൻ തന്റെ ആദ്യ പ്രീമിയർ ലീഗ് ഗോൾ നേടി എവർട്ടനനെ മുന്നിൽ എത്തിച്ചത്. പിന്നീട് ബേൺലി ഏതാനും മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും എവർട്ടൻ ഗോളി പിക്ഫോഡിന്റെ സേവുകൾ എവർട്ടനെ രക്ഷിച്ചു.
പക്ഷെ രണ്ടാം പകുതിയിൽ ബേൺലി ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. 56 ആം മിനുട്ടിൽ ലോട്ടന്റെ മികച്ച ത്രൂ ബോളിൽ നിന്ന് ആഷ്‌ലി ബാർന്സ് ബേൺലിയെ ഓപ്പമെത്തിച്ചു. പിന്നീട് എവർട്ടൻ റൂണിയെ കളത്തിൽ ഇറക്കിയെങ്കിലും ലീഡ് നേടാൻ അവർക്കായില്ല. 80 ആം മിനുട്ടിൽ കോർണറിന് നിയർ പോസ്റ്റിൽ തല വെച് ക്രിസ് വുഡ് ബേൺലിയുടെ വിജയ ഗോൾ സ്വന്തമാക്കി. 86 ആം മിനുട്ടിൽ ആഷ്‌ലി വില്യംസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് എവർട്ടന് തോൽവിയുടെ ക്ഷീണം ഇരട്ടിയാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement