Picsart 24 12 28 04 47 02 900

ബുകയോ സാക രണ്ടു മാസത്തിൽ അധികം പുറത്ത് ഇരിക്കുമെന്നു സ്ഥിരീകരിച്ചു ആർട്ടെറ്റ

ആഴ്‌സണലിന്റെ ഇംഗ്ലീഷ് സൂപ്പർ താരം ബുകയോ സാക രണ്ടു മാസം എങ്കിലും പുറത്ത് ഇരിക്കും എന്നു സ്ഥിരീകരിച്ചു പരിശീലകൻ മിഖേൽ ആർട്ടെറ്റ. പ്രീമിയർ ലീഗിൽ കഴിഞ്ഞ മത്സരത്തിൽ ക്രിസ്റ്റൽ പാലസിന് എതിരാണ് സാകക്ക് ഹാംസ്ട്രിങിൽ പരിക്കേറ്റത്. തുടർന്ന് താരം ദീർഘകാലം പുറത്ത് ഇരിക്കും ഏതാണ്ട് സൂചന വന്നിരുന്നു.

ബുകയോ സാക

നിലവിൽ സാക ശസ്ത്രക്രിയക്ക് വിധേയമായ കാര്യം ആർട്ടെറ്റ സ്ഥിരീകരിച്ചു. മുറിവ് ഉണങ്ങാനും സുഖപ്പെടാനും സാകക്ക് സമയം വേണമെന്ന് സ്ഥിരീകരിച്ച ആർട്ടെറ്റ താരം കുറെ ആഴ്ചകൾ പുറത്ത് ഇരിക്കും എന്നു വ്യക്തമാക്കി. നിലവിൽ താരത്തിന്റെ തിരിച്ചു വരവിനു 2 മാസത്തിൽ അധികം സമയം എടുക്കുമെന്നാണ് ആർട്ടെറ്റ സൂചിപ്പിച്ചത്. നിലവിൽ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തുള്ള ആഴ്‌സണലിന് സാകയുടെ അഭാവം വമ്പൻ തിരിച്ചടിയാണ്.

Exit mobile version