ബ്രൂണോ ഇനി വോൾവ്സിനെ നയിക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വോൾവ്സിന്റെ പുതിയ പരിശീലകനായി ബ്രൂണോ ലാഗെ ഉടൻ ചുമതലയേൽക്കും. നുനോ സാന്റോസിന് പകരക്കാരനായാണ് ബ്രൂണോ ലാഗെ എത്തുന്നത്. ബെൻഫികയുടെ പരിശീലകനായിരുന്ന ബ്രൂണോ ലാഗെ വോൾവ്സുമായുള്ള കരാർ ഒപ്പുവെച്ചു. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്. അദ്ദേഹത്തിന് വർക്ക് പെർമിറ്റും ലഭിച്ചിരുന്നു. പോർച്ചുഗീസ് താരങ്ങൾ ഒരുപാട് ഉള്ളത് കൊണ്ടാണ് ഒരു പോർച്ചുഗീസ് പരിശീലകനെ തന്നെ വോൾവ്സ് കണ്ടെത്തിയത്.

ബ്രൂണോ ലാഗെ ബെൻഫികയിൽ 2019 മുതൽ ഉണ്ട്. ബെൻഫികയ്ക്ക് ഒപ്പം രണ്ട് കിരീടങ്ങൾ നേടാനും അദ്ദേഹത്തിനായിട്ടുണ്ട്. ബെൻഫികയിൽ എത്തുന്നതിന് മുമ്പ് സ്വാൻസി സിറ്റിയിലും ഷെഫീൽഡ് യുണൈറ്റഡിലും സഹ പരിശീലകനായി പ്രവർത്തിച്ചിട്ടുള്ള ആൾ കൂടിയാണ് ബ്രൂണോ. വോൾവ്സിനെ തിരികെ യൂറോപ്പിൽ എത്തിക്കുകയാകും ബ്രൂണൊയുടെ ആദ്യ ലക്ഷ്യം‌. 45കാരനായ ലാഗെയ്ക്ക് മൂന്ന് വർഷത്തെ കരാർ ആണ് വോൾവ്സ് നൽകിയിരിക്കുന്നത്.