Site icon Fanport

ബ്രൂണൊ ഫെർണാണ്ടസിനെ വിമർശിച്ച് റോയ് കീൻ

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിനെ ഒറ്റയ്ക്ക് തോളിലേറ്റി മുന്നേറുന്ന ബ്രൂണൊ ഫെർണാണ്ടസിനെതിരെ വിമർശനവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റോയ് കീൻ രംഗത്ത്. ഇന്നലെ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ പരാജയത്തിന് ശേഷമാണ് റോയ് കീൻ ബ്രൂണോയെ വിമർശിച്ചത്. അവസാന മാസങ്ങളിൽ ബ്രൂണൊ ഫെർണാണ്ടസിനെ എല്ലാവരും പുകഴ്ത്തുന്നുണ്ടായിരുന്നു കാന്റോണയോട് പോലും ബ്രൂണൊ ഫെർണാണ്ടസിനെ ഉപമിച്ചു. കീൻ പറയുന്നു.

എന്നാൽ കാന്റോണ മാഞ്ചസ്റ്റർ യുണൈറ്റഡിന് കിരീടങ്ങൾ നേടിക്കൊടുത്തിട്ടുണ്ട്. അത് വലിയ വ്യത്യാസം ആണ്. കീൻ പറഞ്ഞു. വലിയ താരങ്ങൾ എന്നാൽ വലിയ മത്സരങ്ങളിൽ വലിയ സംഭാവന ചെയ്യുന്നവർ ആയിരിക്കണം. എന്നാൽ ഇന്നലെ ബ്രൂണൊ ഫെർണാണ്ടസ് കാര്യമായി ഒന്നും ചെയ്യുന്നത് താൻ കണ്ടില്ല എന്നും റോയ് കീൻ പറഞ്ഞു.

Exit mobile version