Site icon Fanport

“മാഞ്ചസ്റ്റർ യുണൈറ്റഡിനെ ബ്രൂണോ ഒറ്റയ്ക്ക് മാറ്റിയതല്ല”

മാഞ്ചസ്റ്റർ യുണൈറ്റഡ് താൻ വന്നതു കൊണ്ട് മാത്രം മികച്ച ഫോമിലേക്ക് മാറിയതല്ല എന്ന് യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ആയ ബ്രൂണോ ഫെർണാണ്ടസ് . ഒരു ബ്രൂണോ വിചാരിച്ചാൽ മാത്രം ഒരു ക്ലബും മാറില്ല. ടീമിന്റെ മികച്ച പ്രകടനങ്ങൾക്ക് കാരണം കൂട്ടായ മികച്ച പ്രവർത്തനം ആണെന്ന് പോർച്ചുഗീസ് താരം പറഞ്ഞു. അല്ലാതെ ഇതൊന്നിം ഒരു വ്യക്തിക്ക് സാധിക്കുന്നതല്ല. ബ്രൂണോ പറയുന്നു.

താൻ പ്രയാസമുള്ള പാസുകൾ ശ്രമിക്കുന്ന താരമാണ്. ആ പാസ് പൂർത്തിയാക്കാൻ ആയാലും ഇല്ലായെങ്കിലും അത് ശ്രമിക്കുക എന്നതാണ് തന്റെ ജോലി. പുറത്ത് നിന്ന് വിമർശിക്കുന്നവർ എന്ത് പറയുന്നു എന്ന് താൻ നോക്കാറില്ല എന്നും ബ്രൂണോ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ എക്കാലത്തെയും നല്ല താരങ്ങളിൽ ഒരാളായി മാറാൻ ആണ് താൻ ശ്രമിക്കുന്നത് എന്നും ബ്രൂണോ പറഞ്ഞു.

Exit mobile version