Site icon Fanport

“ബ്രൂണോ പ്രീമിയർ ലീഗ് ടീമുകളെ തകർക്കും”

ബ്രൂണൊ ഫെർണാണ്ടസിന്റെ ശരിക്കുള്ള പ്രകടനം പ്രീമിയർ ലീഗ് ക്ലബുകൾ കാണാൻ ഇരിക്കുന്നേ ഉള്ളൂ എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ഇഗാളോ. ബ്രൂണോയ്ക്ക് ഭയങ്കര കൂർമ്മബുദ്ധിയാണ്. ഒരു ബോൾ സ്വീകരിക്കും മുമ്പ് തന്നെ ആ ബോൾ കൊണ്ട് എന്തു ചെയ്യണം എന്ന് ബ്രൂണൊ ഫെർണാണ്ടസ് തീരുമാനിച്ചിട്ടുണ്ടാകും. ഇഗാളോ പറയുന്നു. തീർത്തും വേറെ ഒരു ലീഗിൽ നിന്നാണ് ബ്രൂണോ വരുന്നത് എന്ന് ഓർക്കുക. അദ്ദേഹം പറഞ്ഞു.

ബ്രൂണോയ്ക്ക് കുറച്ചു കൂടെ സമയം ലഭിച്ച് ഈ ലീഗുമായി ഇണങ്ങിയാൽ ബ്രൂണോ പ്രീമിയർ ലീഗിനെ ഒരു കൊടുങ്കാറ്റ് പോലെ അടിച്ചു തകർക്കും എന്നും ഇഗാളോ പറയുന്നു. ബ്രൂണോ വന്ന ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല. പോർച്ചുഗൽ ക്ലബായ സ്പോർടിംഗിൽ നിന്ന് എത്തിയ താരം വളരെ പെട്ടെന്ന് തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഏറ്റവും മികച്ച താരമായി മാറി കഴിഞ്ഞു.

Exit mobile version