ബ്രൂണൊ ഫെർണാണ്ടസ് പ്രീമിയർ ലീഗിലെ മികച്ച താരമല്ല എന്ന് സ്കോൾസ്

20201223 120910
credit: Twitter
- Advertisement -

ഈ വർഷത്തെ പ്രീമിയർ ലീഗ് മികച്ച താരമായി താൻ ബ്രൂണൊ ഫെർണാണ്ടസിനെ പരിഗണിക്കില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം പോൾ സ്കോൾസ്. ബ്രൂണൊ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വരുത്തിയ മാറ്റവും അദ്ദേഹത്തിന്റെ ഗോളുകളും അസിസ്റ്റും എല്ലാം താൻ അംഗീകരിക്കുന്നു. എന്നാൽ അതുകൊണ്ട് മാത്രം താരത്തെ ഏറ്റവും മികച്ച കളിക്കാരൻ എന്ന് പറയാൻ ആവില്ല. വലിയ മത്സരങ്ങളിൽ തിളങ്ങാൻ ബ്രൂണോക്ക് ആകുന്നില്ല. അത് വലിയ പ്രശ്നമാണ് എന്ന് സ്കോൾസ് പറഞ്ഞു.

വലിയ മത്സരങ്ങളിൽ യുണൈറ്റഡ് ഡിഫൻസീവ് ആയി കളിക്കേണ്ടി വരുന്നത് ആകാം ബ്രൂണൊ ഫെർണാണ്ടസിനെ പിറകോട്ട് അടിക്കുന്നത്. എന്നാൽ ബ്രൂണോ ഇത്തരം മത്സരങ്ങളിൽ തിളങ്ങാൻ ഒരു വഴി കണ്ടെത്തിയേ പറ്റൂ. സ്കോൾസ് പറഞ്ഞു. ഒരു മികച്ച താരം എന്നാൽ അത് ലീഗിലെ എറ്റവും മികച്ച ടീമിൽ കളിക്കുന്ന താരമായിരിക്കണം. അതുകൊണ്ട് തന്നെ ബ്രൂണൊ ഫെർണാണ്ടസിന് മുമ്പ് താൻ മാഞ്ചസ്റ്റർ സിറ്റിയിലെ രണ്ടോ മൂന്നോ താരങ്ങളെ കാണുന്നുണ്ട് എന്നും സ്കോൾസ് പറഞ്ഞു.

Advertisement