“ആം ബാൻഡ് ഇല്ലായെങ്കിലും ബ്രൂണൊ ഫെർണാണ്ടസ് ആണ് മാഞ്ചസ്റ്ററിന്റെ നായകൻ”

20201223 120910
credit: Twitter
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിനെ നയിക്കുന്ന ബ്രൂണൊ ഫെർണാണ്ടസ് ആണ് എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഗാരി നെവിൽ. ബ്രൂണൊ ഫെർണാണ്ടസ് ക്യാപ്റ്റന്റെ ആം ബാൻഡ് ധരിക്കുന്നില്ല എങ്കിൽ പോലും ടീമിനെ യഥാർത്ഥത്തിൽ നയിക്കുന്നത് ബ്രൂണൊ ഫെർണാണ്ടസ് ആണ് എന്ന് ഗാരി നെവിൽ പറയുന്നു. ബ്രൂണോ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനെ ആകെ മാറ്റിയത്. ബ്രൂണൊ ഫെർണാണ്ടസ് ലൈനപ്പിൽ ഇല്ലായെങ്കിൽ ടീം ഇപ്പോഴും പഴയ യുണൈറ്റഡ് ആണെന്നും നെവിൽ പറയുന്നു.

ബ്രൂണോ പിച്ചിൽ ഒരു നായകനെ പോലെ ആണ് കളിക്കുന്നത്. പന്ത് നഷ്ടപ്പെട്ടാൽ ആ പന്ത് തിരികെ വാങ്ങാൻ ബ്രൂണൊ ഫെർണാണ്ടസ് ശ്രമിക്കും. ടീമിന്റെ കയ്യിൽ പന്ത് ഉണ്ട് എങ്കിൽ അതിന് നിരന്തരം ആവശ്യപ്പെടും. തന്റെ കാലിൽ പന്ത് ഉണ്ട് എങ്കിലും നിരന്തരം അവസരങ്ങൾ സൃഷ്ടിക്കാൻ നോക്കും. അങ്ങനെയാണ് ഒരു താരം വേണ്ടത്. നെവിൽ പറയുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡിൽ ആദ്യ ഇലവനിൽ ഉണ്ടാകും എന്ന് ഉറപ്പുള്ള ഏക താരം ബ്രൂണൊ ഫെർണാണ്ടസ് ആണെന്നും നെവിൽ പറഞ്ഞു. എന്നാൽ ഒരു താരത്തെ ഇങ്ങനെ ആശ്രയിക്കേണ്ടി വരുന്നത് ടീമിന് ബലഹീനത ആണെന്നും അദ്ദേഹം പറഞ്ഞു.

Advertisement