“ബ്രൂണോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിളങ്ങും എന്ന് ഉറപ്പുണ്ടായിരുന്നു” – നാനി

ബ്രൂണൊ ഫെർണാണ്ടസിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ പ്രകടനങ്ങൾ തന്നെ അത്ഭുതപ്പെടുത്തുന്നില്ല എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം നാനി. ബ്രൂണൊ ഫെർണാണ്ടസിനൊപ്പം സ്പോർടിങിൽ കളിച്ചിട്ടുള്ള താരമാണ് നാനി. മാഞ്ചസ്റ്റർ യുണൈറ്റഡ് പോലൊരു ക്ലബിൽ കളിക്കേണ്ട താരമാണ് ബ്രൂണോ എന്ന് അദ്ദേഹത്തിന്റെ കളി കണ്ടവർക്ക് ഒക്കെ അറിയാമായിരുന്നു. ബ്രൂണോ മാഞ്ചസ്റ്ററിൽ എത്തിയാൽ ടീമാകെ മെച്ചപ്പെടും എന്നും എല്ലാവർക്കും വിശ്വാസം ഉണ്ടായിരുന്നു. നാനി പറഞ്ഞു.

ബ്രൂണൊ ഫെർണാണ്ടസ് മാഞ്ചെസ്റ്ററിൽ എത്തിയപ്പോൾ അതു തന്നെയാണ് സംഭവിച്ചത്. ടീമാകെ മികച്ച പ്രകടനം നടത്തി. അതിൽ പ്രധാനമാകുന്നത് ബ്രൂണോയുടെ പങ്ക് തന്നെ. ഏത് സമ്മർദ്ദങ്ങളും മറികടക്കാനുള്ള കഴിവ് ബ്രൂണോയ്ക്ക് ഉണ്ട് എന്നും നാനി പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം നാലു പ്രീമിയർ ലീഗ് കിരീടങ്ങൾ നേടിയിട്ടുള്ള താരമാണ് നാനി. ബ്രൂണോയ്ക്ക് കിട്ടുന്ന എല്ലാ അഭിനന്ദനങ്ങളും താരം അർഹിക്കുന്നുണ്ട് എന്നും നാനി പറഞ്ഞു. ബ്രൂണോ വന്നതിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു മത്സരം പോലും പരാജയപ്പെട്ടിട്ടില്ല.

Previous articleഇംഗ്ലണ്ട് പര്യടനത്തിൽ നിന്ന് വെസ്റ്റിൻഡീസ് താരങ്ങൾ വിട്ട് നിന്നത് ശരിയായില്ലെന്ന് ബ്രയാൻ ലാറ
Next articleപുതിയ നിയമപ്രകാരം ഓവര്‍ റേറ്റ് മാനദണ്ഡം പാലിക്കുക പ്രയാസകരം