ലമ്പാർഡിന്റെ ഗോളടി റെക്കോർഡ് മറികടന്ന് ബ്രൂണൊ ഫെർണാണ്ടസ്

20210514 010736

ഇന്ന് ലിവർപൂളിന് എതിരായ ആദ്യ ഗോൾ നേടിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം ബ്രൂണൊ ഫെർണാണ്ടസ് പ്രീമിയർ ലീഗ് ക്ലബുകൾക്ക് ഇടയിൽ ഒരു ഗോളടി റെക്കോർഡ് പുതുതായി കുറിച്ചു. പ്രീമിയർ ലീഗ് ക്ലബിൽ കളിച്ച ഒരു മധ്യനിര താരത്തിന്റെ ഏറ്റവും മികച്ച ഗോൾ സ്കോറിങ് റെക്കോർഡ് ലമ്പാർഡിനായിരുന്നു. ചെൽസിക്ക് വേണ്ടി കളിച്ച 2009/10 സീസണിൽ ലമ്പാർഡ് എല്ലാ ടൂർണമെന്റുകളിലുമായി 27 ഗോളുകൾ നേടിയിരുന്നു. അതായിരുന്നു ഇതുവരെ ഉള്ള റെക്കോർഡ്.

എന്നാൽ ഇന്നത്തെ ബ്രൂണൊ ഫെർണാണ്ടസിന്റെ ഗോൾ അദ്ദേഹത്തിന്റെ സീസണിലെ 28ആം ഗോളായിരുന്നു. ഇതോടെ പ്രീമിയർ ലീഗ് ക്ലബിനായി കളിച്ച മധ്യനിര താരത്തിന്റെ ഏറ്റവും മികച്ച ഗോൾ ടാലി ബ്രൂണൊ ഫെർണാണ്ടസിന്റെ പേരിലായി. ബ്രൂണൊ ഫെർണാണ്ടസ് ഇത്തവണ പ്രീമിയർ ലീഗിൽ മാത്രം 18 ഗോളുകൾ നേടിയിട്ടുണ്ട്.

The best ever single-season return by a Premier League midfielder:

🔘 Bruno Fernandes – 28 (20/21)
🔘 Frank Lampard – 27 (09/10)
🔘 Yaya Toure – 24 (13/14)

Previous articleഎവർട്ടൺ ആസ്റ്റൺ വില്ല മത്സരം സമനിലയിൽ
Next articleമാഞ്ചസ്റ്ററിനെ ഓൾഡ്ട്രാഫോർഡിൽ വീഴ്ത്തി ലിവർപൂൾ, ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷ സജീവം