ബ്രൂണോ ഫെർണാണ്ടസിന് പുതിയ കരാർ ഉടൻ

Img 20210523 142227
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എറ്റവും പ്രധാനപ്പെട്ട താരമായ ബ്രൂണോ ഫെർണാണ്ടസ് ക്ലബിൽ ഉടൻ പുതിയ കരാർ ഒപ്പുവെക്കും. ഇതിനായുള്ള ചർച്ചകൾ ആരംഭിച്ചു. കഴിഞ്ഞ സീസൺ പകുതിക്ക് വെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ബ്രൂണോ ഫെർണാണ്ടസ് അന്ന് മുതൽ യുണൈറ്റഡിനെ മുന്നിൽ നിന്ന് നയിക്കുകയാണ്. ബ്രൂണോയുടെ വേതനം കൂട്ടികൊണ്ടുള്ള കരാർ നൽകാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത്.

200000 യൂറോ പ്രതിവാരം ലഭിക്കുന്ന രീതിയിലാകും ബ്രൂണോ ഫെർണാണ്ടസിന്റെ പുതിയ കരാർ. ബ്രൂണോയുടെ ഏജന്റായ മിഗുവൽ പിന്റോ ചർച്ചകൾക്ക് വേണ്ടി മാഞ്ചസ്റ്ററിൽ എത്തിയിട്ടുണ്ട്. ഈ സീസൺ അവസാനിപ്പിച്ച് യൂറോ കപ്പിനായി ബ്രൂണോ ഫെർണാണ്ടസ് പോകും മുമ്പ് പുതിയ കരാർ നൽകാൻ ആണ് ക്ലബ് ശ്രമിക്കുന്നത്. ഈ സീസണിൽ യുണൈറ്റഡിന് വേണ്ടി 28 ഗോളുകളും 16 അസിസ്റ്റും ബ്രൂണോ ഫെർണാണ്ടസ് സംഭാവന ചെയ്തിട്ടുണ്ട്.

Advertisement