Picsart 24 10 02 12 56 39 178

ബ്രൂണോ ഫെർണാണ്ടസിൻ്റെ ചുവപ്പ് കാർഡ് ഒഴിവാക്കി, ആസ്റ്റൺ വില്ലയ്‌ക്കെതിരെ കളിക്കാം

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസിന് ഞായറാഴ്ച ടോട്ടൻഹാം ഹോട്സ്പറിനെതിരായ മത്സരത്തിൽ ലഭിച്ച ചുവപ്പ് കാർഡ് റദ്ദാക്കി. ജെയിംസ് മാഡിസണെ ടാക്കിൾ ചെയ്തതിന് ആയിരുന്നു താരത്തെ പുറത്താക്കിയത്. പക്ഷേ ഫെർണാണ്ടസ് നനഞ്ഞ പ്രതലത്തിൽ തെന്നിയതാണെന്നും റെഡ് കാർഡിനുള്ള ഫൗൾ അല്ല എന്നും എഫ് എ കണ്ടെത്തി.

മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ അപ്പീലിൽ, ഫുട്ബോൾ അസോസിയേഷൻ ശരിവച്ചു. തുടക്കത്തിൽ മൂന്ന് മത്സരങ്ങളുടെ സസ്‌പെൻഷൻ നേരിട്ട ഫെർണാണ്ടസിന് ഈ ഞായറാഴ്ച ആസ്റ്റൺ വില്ലയ്‌ക്കെതിരായ മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ വരാനിരിക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിൽ കളിക്കാൻ അനുമതി ലഭിച്ചു.

Exit mobile version