Site icon Fanport

ബ്രൈറ്റണ് പുതിയ ടെക്നിക്കൽ ഡയറക്ടർ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റൺ പുതിയ ടെക്നിക്കൽ ഡയറക്ടറെ നിയമിച്ചു. ഇംഗ്ലീഷ് എഫ് എയുടെ ടെക്നിക്കൽ ഡയറക്ടരായിരുന്ന ഡാൻ ആഷ്വേർത് ആണ് ബ്രൈറ്റണിൽ ചുമതലയേറ്റിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ ലോകകപ്പിലെ സെമി വരെ ഉള്ള കുതിപ്പിൽ ആഷ്വേർതിന്റെയും പ്രധാനപങ്ക് ഉണ്ടായിരുന്നു. ഇംഗ്ലണ്ട് പരിശീലകനായ സൗത്ഗേറ്റിന്റെയും ഇംഗ്ലീഷ് വനിതാ ടീം പരിശീലകനായ ഫിൽ നെവിലിന്റെയും നിയമനം നടത്തിയതും ആഷ്വേർത് ആയിരുന്നു.

എഫ് എയിലെ ജോലി രാജിവെച്ചാണ് ഇദ്ദേഹം ബ്രൈറ്റണിലേക്ക് എത്തുന്നത്. നോർവിച് സിററ്റിയുടെ പഴയ കളിക്കാരൻ കൂടി ആയിരുന്നു ഡാൻ. ഇംഗ്ലണ്ട് എഫ് എയിൽ എത്തുന്നതിന് മുമ്പ് നോർവിച്, കാമ്പ്രിഡ്ജ്, വെസ്റ്റ് ബ്രോം തുടങ്ങിയ ക്ലബുകളിൽ ഡെവലപ്മെന്റ് കോച്ചായും ഡാൻ ജോലി ചെയ്തിട്ടുണ്ട്.

Exit mobile version