ബ്രൈറ്റണെ കീഴ്പ്പെടുത്തി സൗതാമ്പ്ടൺ അഞ്ചാം സ്ഥാനത്ത്

20201208 080154
- Advertisement -

കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഏറ്റ പരാജയത്തിൽ നിന്ന് സൗതാമ്പ്ടൺ കരകയറി. ഇന്നലെ ലീഗിൽ എവേ മത്സരത്തിൽ ബ്രൈറ്റണെ ആണ് സൗതാമ്പ്ടൺ തോൽപ്പിച്ചത്. ഒരു വിവാദ പെനാൾട്ടി ആണ് സൗതാമ്പ്ടണ് മൂന്ന് പോയിന്റ് നൽകിയത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു സൗതാമ്പ്ടൺ വിജയിച്ചത്. 26ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ഗ്രോസ് ആണ് ബ്രൈറ്റണ് ലീഡ് നൽകിയത്.

ബ്രൈറ്റൺ മനോഹര ഫുട്ബോൾ ആണ് കളിച്ചത് എങ്കിലും അവരുടെ ഡിഫൻസിലെ പോരായ്മകൾ ഇന്നലെയും അവർക്ക് തിരിച്ചടിയായി. ആദ്യ പകുതിയുടെ അവസാന നിമിഷം വാർഡ് പ്രോസിന്റെ അസിസ്റ്റിൽ നിന്ന് വെസ്റ്റഗാർഡ് ആണ് സൗതാമ്പ്ടണ് സമനില നൽകിയത്. പിന്നീട് 81ആം മിനുട്ടിൽ ആണ് പെനാൾട്ടി ലഭിച്ചത്. സൗതാമ്പ്ടന്റെ വിശ്വസ്ത സ്ട്രൈക്കർ ഇംഗ്സ് പെനാൾട്ടി ലക്ഷ്യം തെറ്റിക്കാതെ വലയിൽ എത്തിച്ചു. ഈ വിജയത്തോടെ 20 പോയിന്റുമായി സൗതാമ്പ്ടൺ ലീഗിൽ അഞ്ചാം സ്ഥാനത്ത് എത്തി. ബ്രൈറ്റൺ 16ആം സ്ഥാനത്താണ് ഉള്ളത്‌

Advertisement