ബ്രൈറ്റണു മുന്നിൽ വാറ്റ്ഫോർഡ് തോറ്റു!

വാറ്റ്ഫോർഡിന്റെ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം റെക്കോർഡ് തുടരുന്നു. ഇന്ന് ബ്രൈറ്റണ് എതിരെയും അവർ പരാജയം ഏറ്റുവാങ്ങി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്രൈറ്റൺ ഇന്ന് വിജയിച്ചത്. വാറ്റ്ഫോർഡിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ പോട്ടറിന്റെ ടീം തന്നെയാണ്‌ ആധിപത്യം പുലർത്തിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ലാമ്പറ്റിയുടെ ഒരു പാസിൽ നിന്ന് നീൽ മോപേയുടെ മനോഹര സ്ട്രൈക്ക് ബ്രൈറ്റണ് ലീഡ് നൽകി.
20220212 222133

രണ്ടാം പകുതിയിൽ 82ആം മിനുട്ടിൽ ആയിരുന്നു ബ്രൈറ്റന്റെ രണ്ടാം ഗോൾ. ഒരു കോർണറിൽ നിന്ന് വെബ്സ്റ്റർ ആണ് ഗോൾ നേടിയത്. വെബ്സ്റ്ററിന്റെ ആദ്യ ഗോൾ ശ്രമം ഫോസ്റ്റർ തടുത്തു എങ്കിലും റീബൗണ്ടിൽ താരം പന്ത് വലയിൽ എത്തിച്ചു. ഈ വിജയത്തോടെ ബ്രൈറ്റൺ 23 മത്സരങ്ങളിൽ 33 പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് എത്തി. വാറ്റ്ഫോർഡ് 19ആം സ്ഥാനത്ത് ആണുള്ളത്.

Exit mobile version