Site icon Fanport

ചരിത്രം പിറന്നു!! ബ്രൈറ്റൺ യൂറോപ്പിലേക്ക്!!

ബ്രൈറ്റണ് ഇത് ഒരു സ്വപ്ന സീസൺ ആയിരുന്നു. ഇപ്പോൾ യൂറോപ്പ ലീഗ് യോഗ്യത കൂടെ ഉറപ്പിക്കുന്നതോടെ അവർ അതിന് അടിവര ഇടുകയാണ്. ഇന്ന് സതാമ്പ്ടണെ നേരിട്ട ബ്രൈറ്റൺ അമെക്സ് സ്റ്റേഡിയത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ പകുതിയിൽ യുവ സ്ട്രൈക്കർ ഇവാൻ ഫെർഗൂസന്റെ ഇരട്ട ഗോളുകൾ ബ്രൈറ്റണ് 2-0ന്റെ ലീഡ് നൽകി.

ബ്രൈറ്റൺ 23 05 21 20 24 54 689

രണ്ടാം പകുതിയിൽ എല്യൂനിസിയുടെ ഗോൾ സതാമ്പ്ടണ് ചെറിയ പ്രതീക്ഷ നൽകി. എന്നാൽ 69ആം മിനുട്ടിലെ പാസ്കൽ ഗ്രോസിന്റെ ഫിനിഷ് ബ്രൈറ്റണ് വിജയം ഉറപ്പിച്ചു കൊടുത്തു. ഈ വിജയത്തോടെ ബ്രൈറ്റൺ 36 മത്സരങ്ങളിൽ നിന്ന് 61 പോയിന്റുമായി ലീഗിൽ ആറാം സ്ഥാനത്ത് നിൽക്കുകയാണ്. ഏഴാമതുള്ള ആസ്റ്റൺ വില്ല 58 പോയിന്റിൽ നിൽക്കുന്നു. അവർ ശേഷിക്കുന്ന ഒരു മത്സരം വിജയിച്ചാൽ 61 പോയിന്റിൽ എത്തും എങ്കിലും ഗോൾഡ് ഡിഫറൻസിൽ ബ്രൈറ്റണ് വലിയ മുൻതൂക്കം ഉള്ളത് കൊണ്ട് ബ്രൈറ്റൺ യൂറോപ്പ ലീഗ് യോഗ്യത ഉറപ്പിച്ചു എന്ന് പറയാം. ചരിത്രത്തിൽ ആദ്യമായാണ് ബ്രൈറ്റൺ യൂറോപ്പയിൽ എത്തുന്നത്.

Exit mobile version