യുണൈറ്റഡിന് ഷോക്ക്; ബ്രൈറ്റൻ പ്രീമിയർ ലീഗിൽ തുടരും

- Advertisement -

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഞെട്ടിക്കുന്ന തോൽവി. ബ്രൈറ്റൻ ഹോവ് ആല്ബിയൻസ് എതിരില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചത്. ഇന്നത്തെ വിജയത്തോടെ ബ്രൈറ്റൻ പ്രീമിയർ ലീഗിലെ തങ്ങളുടെ സ്ഥാനം സുരക്ഷിതമാക്കി.

ലുകാക്കു, സാഞ്ചസ് എന്നിവർ ഇല്ലാതെ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിനെ അക്ഷരാർത്ഥത്തിൽ വിരിഞ്ഞു കെട്ടിയാണ് ബ്രൈറ്റൻ വിജയം നേടിയത്. ആദ്യ പകുതിയിൽ മറെയുടെ മികച്ച ഒരു ഷോട്ട് ഡിഹെയ പറന്നു തടുത്തതോടെ ഗോൾ വഴങ്ങാതെ രക്ഷപ്പെടുകയായിരുന്നു യുണൈറ്റഡ്. ആദ്യ പകുതി ഗോൾ ഒന്നും പിറക്കാതെ അവസാനിച്ചു.

57ആം മിനിറ്റിൽ ഗ്രോസ് ആണ് ബ്രൈറ്റന്റെ വിജയ ഗോൾ നേടിയത്. ഗ്രോസിന്റെ ഹെഡർ റോഹോ ഗോൾ ലൈനിൽ വെച്ചു തട്ടി മാറ്റി എങ്കിലും ഗോൾ ലൈൻ ടെക്‌നോളജി ഗോൾ അനുവദിക്കുകയായിരുന്നു. തുടർന്ന് ഗോൾ മടക്കാൻ യുണൈറ്റഡ് ശ്രമിച്ചു എങ്കിലും എല്ലാം ബ്രൈറ്റന്റെ പ്രതിരോധത്തിൽ തട്ടി മടങ്ങുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement