Site icon Fanport

ബ്രൈറ്റൺ തങ്ങളുടെ സ്റ്റേഡിയം കൊറോണ പരിശോധനയ്ക്ക് വിട്ടുകൊടുത്തു

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റൺ തങ്ങളുടെ സ്റ്റേഡിയാമായ‌ അമെക്സ് സ്റ്റേഡിയം ആരോഗ്യ വകുപ്പിന് വിട്ടുകൊടുത്തു. കൊറോണ വൈറസിനു ഡ്രൈവ് ത്രൂ ടെസ്റ്റിംഗ് സെന്റർ ആക്കി സ്റ്റേഡിയത്തെ ആരോഗ്യവകുപ്പ് അധികൃതർ മാറ്റി. നേരത്തെ പ്രീമിയർ ലീഗ് ക്ലബായ ടോട്ടൻഹാമും അവരുടെ സ്റ്റേഡിയം ടെസ്റ്റിംഗ് സെന്ററാക്കിയിരുന്നു.

ബ്രിട്ടണിൽ കൊറോണ ഭീതി ഒഴിയാത്ത സാഹചര്യത്തിൽ പല ഫുട്ബോൾ ക്ലബുകളും വലിയ സഹായങ്ങളുമായി നേരത്തെ തന്നെ എത്തിയിരുന്നു. കൊറോണ കാരണം പതിനഞ്ചായിരത്തിൽ അധികം ആൾക്കാർ ഇതിനകം ബ്രിട്ടണിൽ മരണപ്പെട്ടു കഴിഞ്ഞു.

Exit mobile version