Picsart 22 12 26 22 33 13 968

മനോഹര ഗോളും വൻ വിജയവും!! യൂറോപ്പ് എന്ന പ്രതീക്ഷയിൽ ബ്രൈറ്റൺ

യൂറോപ്യൻ ഫുട്ബോളിന് യോഗ്യത നേടുക എന്ന ലക്ഷ്യത്തിന് കരുത്തേകി കൊണ്ട് ബ്രൈറ്റണ് ഒരു വിജയം കൂടെ. ഇന്ന് എവേ മത്സരത്തിൽ സതാമ്പ്ടണെ ആണ് ബ്രൈറ്റൺ പരാജയപ്പെടുത്തിയത്. ബോക്സിംഗ് ഡേ മത്സരത്തിൽ തുടക്കം മുതൽ ബ്രൈറ്റന്റെ ആധിപത്യം ആണ് കാണാൻ ആയത്. 14ആം മിനുട്ടിൽ ലല്ലാനയുടെ ഹെഡറിലൂടെ ബ്രൈറ്റൺ ലീഡ് എടുത്തു.

ആദ്യ പകുതിയിൽ തന്നെ ഒരു സെൽഫ് ഗോൾ കൂടെ വന്നതോടെ ബ്രൈറ്റന്റെ ലീഡ് ഇരട്ടിയായി. രണ്ടാം പകുതിയിൽ സോളമൻ മാർച്ച് നേടിയ മനോഹര ഗോൾ ലീഡ് മൂന്നാക്കി ഉയർത്തി. ഈ മാസത്തെ മികച്ച ഗോളിനുള്ള പുരസ്കാരം നേടാൻ പോന്ന അത്ര മികച്ച സ്ട്രൈക്ക് ആയിരുന്നു ഇത്.

ഇതിനു ശേഷം ഒരു പെനാൾട്ടിയിലൂടെ സൗതാമ്പ്ടൺ ഒരു ഗോൾ മടക്കി എങ്കിലും കാര്യം ഉണ്ടായില്ല. ഈ ജയത്തോടെ 24 പോയിന്റുമായി ബ്രൈറ്റൺ ആറാമത് നിൽക്കുകയാണ്. സൗതാമ്പ്ടൺ ലീഗിൽ അവസാന സ്ഥാനത്താണ്.

Exit mobile version