Site icon Fanport

മകാലിസ്റ്ററും കൈസേദയും ബ്രൈറ്റൺ വിടും എന്ന് ഡി സെർബി

വരും സീസണിൽ ബ്രൈറ്റണ് പല പ്രധാന താരങ്ങളെയും നഷ്ടമാകും എന്ന് ബ്രൈറ്റൺ മാനേജർ ഡി സെർബി. ഇന്നലെ ആഴ്സണലിനെ തോൽപ്പിച്ച ശേഷം സംസാരിക്കുക ആയിരുന്നു ബ്രൈറ്റൺ പരിശീലകൻ. മകാലിസ്റ്റർ, കൈസെദോ എന്നിവർ ക്ലബ് വിടും എന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്ന് ഡി സെർബി പറഞ്ഞു. ഞങ്ങൾ പകരം പുതിയ താരങ്ങളെ കൊണ്ടുവരണം. കോച്ച് പറഞ്ഞു.

ബ്രൈറ്റ 23 05 15 01 01 36 042

കൈസെദോയ്ക്കും മകാലിസ്റ്ററിനുമായി വലിയ ഓഫറുകൾ ഈ സമ്മറിൽ ബ്രൈറ്റണെ തേടിയെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രൈറ്റൺ ഇപ്പോൾ തന്നെ പുതിയ താരങ്ങളെ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. മിൽനർ, ജാവോ പെഡ്രോ, ദാഹൂദ് എന്നിവരെ ഇതിനകം തന്നെ ബ്രൈറ്റൺ സ്വന്തമാക്കിയിട്ടുണ്ട്. ഇനിയും വലിയ സൈനിംഗുകൾ ബ്രൈറ്റൺ നടത്താൻ സാധ്യതയുണ്ട്.

Exit mobile version