Brighton Chelsea

റെയിൽവേ സമരം, 17 നു നടക്കേണ്ട ബ്രൈറ്റൻ, ക്രിസ്റ്റൽ പാലസ് പ്രീമിയർ ലീഗ് മത്സരം മാറ്റി വച്ചു

ഈ മാസം 17 നു നടക്കേണ്ട പ്രീമിയർ ലീഗ് ലണ്ടൻ ഡാർബി മത്സരമായ ബ്രൈറ്റൻ, ക്രിസ്റ്റൽ പാലസ് മത്സരം മാറ്റി വച്ചു. അന്ന് തന്നെ ബ്രിട്ടീഷ് റെയിൽവേ തൊഴിലാളികൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് സമരം ഉള്ളതിനാൽ മത്സരം മാറ്റി വക്കാൻ ഇരു ക്ലബുകളും തീരുമാനിക്കുക ആയിരുന്നു. ഇതിനു പ്രീമിയർ ലീഗ് അനുമതിയും നൽകി. കടുത്ത ശത്രുക്കൾ ആയ ഇരു ടീമുകളുടെയും ആരാധകർ തമ്മിൽ പലപ്പോഴും മത്സരത്തിന് മുമ്പും ശേഷവും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.

അതിനാൽ തന്നെ ട്രെയിനുകളുടെ അഭാവം ആരാധകരുടെ സുരക്ഷയെ ബാധിക്കും. അതേസമയം ബ്രൈറ്റന്റെ അമക്‌സ് സ്റ്റേഡിയത്തിലേക്ക് എത്താനുള്ള പ്രധാനമാർഗം ട്രെയിനുകൾ ആണ് എന്നതും ഈ മാറ്റത്തിന് പിറകിൽ ഉണ്ട്. തങ്ങളുടെ ദീർഘകാലത്തെ ആവശ്യമായ വേതന പ്രശ്നങ്ങളും ജോലി സ്ഥലത്തെ പ്രശ്നങ്ങളും അടക്കം ചൂണ്ടിക്കാട്ടി 40,000 ത്തിൽ അധികം വരുന്ന റെയിൽവേ തൊഴിലാളികൾ ആണ് രാജ്യത്ത് പണി മുടക്കുക. ഈ മത്സരം എന്നു നടക്കും എന്ന കാര്യം പിന്നീട് അറിയിക്കും.

Exit mobile version