Site icon Fanport

ബ്രൈറ്റൺ ലെസ്റ്റർ പോരാട്ടം ആവേശ സമനിലയിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ലെസ്റ്റർ സിറ്റിയും ബ്രൈറ്റണും 2-2 എന്ന സമനിലയിൽ പിരിഞ്ഞു. ലെസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടായ കിങ് പവർ സ്റ്റേഡിയത്തിൽ ആയിരുന്നു മത്സരം നടന്നത്. ഇന്ന് ആദ്യ പകുതിയിൽ മിറ്റോമയുടെ ഒരു വണ്ടർ ഗോളിൽ ബ്രൈറ്റൺ ആണ് ലീഡ് എടുത്തത്. ഈ ഗോളിന് പിന്നാലെ സബ്ബായി എത്തി ആൾബ്രൈറ്റൻ ലെസ്റ്റർ സിറ്റിക്ക് സമനില നൽകി.

20230121 224800

രണ്ടാം പകുതിയിൽ ഹാർവി ബാർൻസിലൂടെ ലെസ്റ്റർ ലീഡ് എടുക്കുന്നതും കാണാൻ ആയി. എങ്കിലും പൊരുതി കളിച്ച ബ്രൈറ്റൺ കളി അവസാനിക്കാൻ രണ്ട് മിനുട്ട് മാത്രം ശേഷിക്കെ ഫെർഗൂസൺ നേടിയ ഹെഡറിലൂടെ സമനില നേടി. ഈ സമനിലയോടെ 31 പോയിന്റുമായി ബ്രൈറ്റൺ ആറാം സ്ഥാനത്ത് നിൽക്കുകയാണ്. 18 പോയിന്റ് ഉള്ള ലെസ്റ്റർ സിറ്റി റിലഗേഷൻ സോണിന് ഒരു പോയിന്റ് മാത്രം മുന്നിലാണ്.

Exit mobile version