Picsart 24 06 09 07 51 08 707

ചരിത്രം പിറക്കും, ബ്രൈറ്റന്റെ പുതിയ പരിശീലകൻ പ്രീമിയർ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ കോച്ചാകും

31കാരനായ ഫാബിയൻ ഹർസെലറെ പരിശീലകനാക്കി എത്തിക്കാൻ ബ്രൈറ്റൺ നടപടികൾ തുടങ്ങി. ബ്രൈറ്റൺ ഹർസെലറുമായി ചർച്ചകൾ ആരംഭിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു‌. ഡി സെർബി ക്ലബ് വിട്ട ഒഴിവിലേക്ക് പല പേരുകളും കേൾക്കുന്നുണ്ട് എങ്കിലും ഇപ്പോൾ ഹർസെൽർ ആണ് ആ പേരുകളിൽ മുന്നിൽ ഉള്ളത്.

യൂറോപ്പിലെ ബിഗ് ഡിവിഷനുകളിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകരിൽ ഒരാളാണ് ഹർസെലർ. കഴിഞ്ഞ സീസണിൽ ബുണ്ടസ്‌ലിഗ 2വിൽ ചാമ്പ്യന്മാരായ ഹാംബർഗ് ആസ്ഥാനമായുള്ള സെൻ്റ് പോളി ക്ലബിന്റെ പരിശീലകനാണ് ഹർസെലർ. ക്ലബിനെ 13 വർഷത്തെ ഇടവേളക്ക് ശേഷം ബുണ്ടസ്‌ലിഗയിലേക്ക് തിരികെയെത്തിക്കാൻ അദ്ദേഹത്തിനായിൻ

2020-ൽ തന്റെ 27ആം വയസ്സിൽ സെൻ്റ് പോളിയിൽ അസിസ്റ്റൻ്റ് കോച്ചായി. പിന്നീട് ക്ലബ്ബിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനായി. 2022-ൽ മുഖ്യപരിശീലകനാഉഇ ചുമതലയേൽക്കുമ്പോൾ 29 വയസ്സേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ.

Exit mobile version