Picsart 23 04 25 16 37 35 118

യുവതാരം ഇവാൻ ഫെർഗൂസൺ ബ്രൈറ്റണിൽ ദീർഘകാല കരാർ ഒപ്പുവെക്കും

ബ്രൈറ്റണും ഹോവ് അൽബിയോൺ അവരുടെ യുവ സ്ട്രൈക്കർ ഇവാൻ ഫെർഗൂസണ് ഒരു പുതിയ ദീർഘകാല കരാർ നൽകും. താരം കരാർ ഒപ്പുവെക്കുന്നതിന് അടുത്ത് എത്തിയിരിക്കുക ആണെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ പരിക്കേറ്റ് പുറത്താണെങ്കിലും താരം ഈ സീസണിൽ ബ്രൈറ്റണായി ഗംഭീര പ്രകടനം തന്നെ കാഴ്ചവെച്ചു. 18-കാരനായ ഫോർവേഡ് ഈ സീസണിൽ ആയിരുന്നു ബ്രൈറ്റന്റെ ഫസ്റ്റ് ടീമിന്റെ ഭാഗമായി മാറിയത്.

പതിമൂന്ന് പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് നാലു ഗോളുകളും മൂന്ന് അസിസ്റ്റുകളും ഫെർഗൂസൺ ബ്രൈറ്റണ് സംഭാവന ചെയ്തു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകൻ കൂടിയായ ഫെർഗൂസൺ ഭാവിയിൽ യുണൈറ്റഡ് താരം ആകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടോട്ടൻഹാമും ഫെർഗൂസണെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. 2021ൽ ആയിരുന്നു ഫെർഗൂസൺ ബ്രൈറ്റണിൽ എത്തിയത്.

Exit mobile version