ബ്രൈറ്റൺ മാനേജറിന് പുതിയ കരാർ

- Advertisement -

ബ്രൈറ്റൺ മാനേജർ ക്രിസ് ഹുട്ടൺ ക്ലബുമായി കരാർ പുതിക്കി. മൂന്ന് വർഷത്തേയ്ക്കാണ് ഹുട്ടന്റെ പുതിയ കരാർ. പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ വാങ്ങി എത്തിയ ബ്രൈറ്റണെ 15ആം സ്ഥാനത്ത് എത്തിച്ചിരുന്നു. 2014ൽ ബ്രൈറ്റണിൽ എത്തിയ ക്രിസ് ഹുട്ടൺ തന്നെയാണ് കഴിഞ്ഞ വർഷം പ്രീമിയർ ലീഗിലേക്ക് ബ്രൈറ്റണെ എത്തിച്ചതും. പുതിയ കരാറോടെ 2021വരെ ഹുട്ടൺ ബ്രൈറ്റണിൽ തുടരും.

സീസണിൽ ആഴ്സണലിനെയും മാഞ്ചസ്റ്റർ യുണൈറ്റഡിനെയും ബ്രൈറ്റൺ പരാജയപ്പെടുത്തിയിരുന്നു. ഫെബ്രുവരിയിൽ ഹുട്ടൻ മാനേജ് ഓഫ് ദി മന്ത് പുരസ്കാരവും സ്വന്തമാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement