Site icon Fanport

ബ്രെന്റ്ഫോർഡ് തന്ന രണ്ട് കരാർ താൻ നിരസിച്ചു, സീസൺ അവസാനം എന്തു ചെയ്യണം എന്ന് തീരുമാനിക്കും എന്ന് റയ

ബ്രെന്റ്‌ഫോർഡിന്റെ പ്രതിഭാധനനായ ഗോൾകീപ്പറായ ഡേവിഡ് റയ തന്റെ മികച്ച പ്രകടനത്തിലൂടെ നിരവധി മുൻനിര യൂറോപ്യൻ ക്ലബ്ബുകളുടെ ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കം പല ക്ലബുകളും താരത്തിനായി രംഗത്തും ഉണ്ട്. 27-കാരൻ ബ്രെന്റ്‌ഫോർഡിന്റെ രണ്ട് കരാർ ഓഫറുകൾ നിരസിച്ചു എന്ന് താരം വ്യക്തമാക്കി. ഇപ്പോൾ കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് താരം പറഞ്ഞു.സീസണിന്റെ അവസാനത്തിൽ ക്ലബ് വിടാൻ ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങൾക്ക് ഇത് ആക്കം കൂട്ടി.

20230226 162708

മികച്ച ഫുട്‌വർക്കിനും ഷോട്ട്-സ്റ്റോപ്പിംഗ് കഴിവുകൾക്കും പേരുകേട്ട റയ 2019ൽ ആണ് ബ്രെന്റ്ഫോർഡിക് എത്തിയത്. അന്ന് മുതൽ ബ്രെന്റ്ഫോർഡിന്റെ ഒരു പ്രധാന കളിക്കാരനാണ്.

“വേനൽക്കാലത്ത് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയില്ല. ക്ലബ് എന്നെ വിൽക്കാൻ ശ്രമിക്കാം, ഒരുപക്ഷേ ഇല്ലായിരിക്കാം. എനിക്ക് തുടരാൻ ആഗ്രഹമുണ്ട്. എന്നാൽ ഇപ്പോൾ എനിക്ക് ഫുട്‌ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്പര്യം” അദ്ദേഹം പറഞ്ഞു.

Exit mobile version