Site icon Fanport

ബ്രെന്റ്ഫോർഡിനെതിരെയും പതറാതെ ന്യൂകാസിൽ യുണൈറ്റഡ്

ആവേശകരമായ പ്രീമിയർ ലീഗ് മത്സരത്തിൽ, ന്യൂകാസിൽ യുണൈറ്റഡ് 2-1 എന്ന സ്‌കോറിന് ബ്രെന്റ്‌ഫോർഡിനെ പരാജയപ്പെടുത്തി അവരുടെ ഈ സീസണിലെ തങ്ങളുടെ മികച്ച പ്രകടനം തുടരുന്നു. കളിയുടെ ആദ്യ പകുതിയിൽ ബ്രെന്റ്‌ഫോർഡ് ഇവാൻ ടോണിയുടെ പെനാൽറ്റിയിലൂടെ ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയിൽ ന്യൂകാസിൽ ശക്തമായി തിരിച്ചടിച്ചു വിജയിക്കുക ആയിരുന്നു. തുടക്കത്തിൽ 30ആം മിനുട്ടിൽ പെനാൾട്ടി കിട്ടി എങ്കിലും ടോണി അത് മിസ്സ് ആക്കിയിരുന്നു‌. അതിനു ശേഷം 45ആം മിനുട്ടിൽ രണ്ടാമതും പെനാൾട്ടി കിട്ടിയപ്പോൾ ആണ് ടോണി ബ്രെന്റ്ഫോർഡിന് ലീഡ് നൽകിയത്.

ബ്രെന്റ്ഫോർഡ് 23 04 08 21 51 42 026

54-ാം മിനിറ്റിൽ ബ്രെന്റ്ഫോർഡ് ഗോൾകീപ്പർ ഡേവിഡ് റയയുടെ സെൽഫ് ഗോൾ ന്യൂകാസിലൊന് സമനില നൽകി. 61-ാം മിനിറ്റിൽ അലക്സാണ്ടർ ഇസക്കിന്റെ ഗോളിൽ ന്യൂകാസിൽ ലീഡ് നേടി വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ, ന്യൂകാസിൽ യുണൈറ്റഡ് ഇപ്പോൾ 29 മത്സരങ്ങളിൽ നിന്ന് 56 പോയിന്റ് നേടി, പ്രീമിയർ ലീഗ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. ബ്രെന്റ്ഫോർഡ് 43 പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് നിൽക്കുന്നു.

Exit mobile version