​ബ്രസീൽ യുവ താരം മാഞ്ചസ്റ്റർ സിറ്റിയിൽ

- Advertisement -

മാഞ്ചസ്റ്റർ സിറ്റിയുടെ ട്രാൻസ്ഫർ ഇത്തവണ ചരിത്രം തന്നെ സൃഷ്ടിച്ചേക്കും. ഒരുപറ്റം മികച്ച താരങ്ങളെ ഇതിനകം തന്നെ ഇത്തിഹാദിൽ എത്തിച്ച പെപ് ഗാർഡിയോള ഇന്ന് ടീമിൽ എത്തിച്ചത് ബ്രസീലിൽ നിന്നുള്ള 19 വയസ്സുകാരൻ ഡഗ്ലസ് ലൂയിസിനെയാണ്. ബ്രസീലിന്റെ അണ്ടർ 20 ദേശീയ ടീം അംഗമാണ് ലൂയിസ്.

10  മില്യൺ യൂറോയോളം മുടക്കി ബ്രസീലിയൻ ക്ലബ്ബായ വാസ്കോ ഡ ഗാമയിൽ നിന്നാണ് ലൂയിസിന്റെ വരവ്. 5 വർഷത്തെ കരാറിലാണ് താരം സിറ്റിയുമായി ഒപ്പു വെച്ചിട്ടുള്ളത്. ബോക്സ് റ്റു ബോക്സ് മിഡ്ഫീൽഡറായ താരം പക്ഷെ നേരെ സിറ്റി ആദ്യ ഇലവനിൽ കളിക്കാനുള്ള സാധ്യത വിരളമാണ്. എങ്കിലും സ്വന്തം രാജ്യകാരനായ ഗബ്രിയേൽ ജീസസ് സിറ്റിയുടെ ആദ്യ ഇലവനിൽ സ്ഥാനം നേടിയത് താരത്തിന് പ്രചോദനമാവും.

 

ഇന്നലെ ടോട്ടൻഹാമിന്റെ പ്രതിരോധ താരം കെയിൽ വാക്കറിനെ ടീമിലെത്തിച്ച സിറ്റി വരും നാളുകളിൽ ഇനിയും ഒന്നോ രണ്ടോ താരങ്ങളെ ടീമിൽ എത്തിച്ചേക്കും എന്നാണ് ലഭിക്കുന്ന വിവരം.

Advertisement