മാഞ്ചസ്റ്റർ സിറ്റി ഗോൾകീപ്പർക്കും പരിക്ക്

- Advertisement -

മിഡ്ഫീൽഡർ ഡി ബ്രുയിന് പരിക്കേറ്റതിന് പിന്നാലെ മറ്റൊരു മാഞ്ചസ്റ്റർ സിറ്റി താരത്തിന് കൂടെ പരിക്ക്. മാഞ്ചസ്റ്റർ സിറ്റി ഗോൾകീപ്പറായ ബ്രാവോ ആണ് ഇപ്പോൾ പരിക്കിന്റെ പിടിയിലായിരിക്കുന്നത്. വലതു കാലിനേറ്റ പരിക്കാണ് ബ്രാവോയ്ക്ക് തിരിച്ചടി ആയിരിക്കുന്നത്. ഏകദേശ ആറു മാസത്തോളം ബ്രാവോ പുറത്തിരിക്കും.

മാഞ്ചസ്റ്റർ സിറ്റിയുടെ രണ്ടാം ഗോൾകീപ്പറാണ് ബ്രാവോ. ബ്രാവോ ഇപ്പോൾ കൂടുതൽ ചികിത്സക്കായി ബാഴ്സലോണയിലേക്ക് പോയിരിക്കുകയാണ്‌. ബ്രാവോക്ക് പരിക്കായതോടെ രണ്ടാം കീപ്പറായ യുവതാരം ഗ്രിംഷോ ആണ് സിറ്റിയിൽ ഉള്ളത്. സിറ്റിയിലെ മറ്റൊരു ഗോൾകീപ്പറായിരുന്ന ജോ ഹാർട്ട് ഈ സീസൺ തുടക്കത്തിൽ സിറ്റി വിട്ടിരുന്നു.

Advertisement