കരബാവോ കപ്പ്: സിറ്റിയെ വിറപ്പിച്ചു വോൾവ്‌സ് കീഴടങ്ങി

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയകുതിപ്പ് തുടരുന്ന മാഞ്ചസ്റ്റർ സിറ്റിയെ വിറപ്പിച്ച് ചാംപ്യൻഷിപ് ക്ലബ് വോൾവർഹാംപ്ടൺ. കരബാവോ കപ്പിൽ സിറ്റിയെ ഗോൾ രഹിത സമനിലയിൽ പിടിച്ച വോൾവ്‌സ് പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് കരുത്തരായ സിറ്റിയോട് പരാജയം സമ്മതിച്ചത്. പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടു കിക്കുകൾ തടഞ്ഞിട്ട ബ്രാവോ ആണ് സിറ്റിയെ രക്ഷിച്ചത്.

അഗൂറോ, ഹെസൂസ്, സ്‌റ്റെർലിംഗ്‌ എന്നിവരെഎല്ലാം ആദ്യ ഇലവനിൽ ഇറക്കിയാണ് സിറ്റി വോൾവ്‌സിനെ നേരിട്ടത്, എന്നാൽ സീസണിൽ ആദ്യമായി സിറ്റി ഒരു മത്സരത്തിൽ ഗോൾ നേടാൻ പരാജയപ്പെടുകയായിരുന്നു. മത്സരത്തിലുടനീളം മികച്ച അവസരങ്ങൾ വോൾവ്‌സിനു ലഭിച്ചു എങ്കിലും ഗോൾ കീപ്പർ ബ്രാവോയെ മറികടക്കാൻ വോൾവ്‌സ് താരങ്ങൾക്ക് കഴിഞ്ഞില്ല.

ഗോൾ രഹിതമായ നിശ്ചിത സമയത്തിന് ശേഷം പെനാൽറ്റി ഷൂട്ടൗട്ടിൽ സിറ്റി താരങ്ങൾ എടുത്ത നാല് കിക്കുകളും വലയിൽ എത്തിയപ്പോൾ വോൾവ്‌സിന്റെ രണ്ടു ഷോട്ടുകൾ തടഞ്ഞു ബ്രാവോ സിറ്റിയുടെ ഹീറോ ആയി മാറുകയായിരുന്നു. വിജയത്തോടെ സിറ്റി കരബാവോ കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement