ബൗൺമൗത്തിനും വാട്ഫോർഡിനും ജയം

- Advertisement -

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരങ്ങളിൽ ബൗൺമൗത്തിനും വാട്ഫോർഡിനും ജയം.

ആദ്യ പകുതിയിൽ റയാൻ ഫ്രെസെർ നേടിയ ഗോളിലാണ് ബൗൺമൗത്ത്‌ പുറത്താക്കൽ ഭീഷണി നേരിടുന്ന സ്വാൻസി സിറ്റിയെ തോൽപ്പിച്ചത്. ജയത്തോടെ 40 പോയിന്റ് എന്ന സേഫ് സോണിലെത്താനും ബൗൺമൗത്തിനായി. തോൽവിയോടെ സ്വാൻസിയുടെ നില കൂടുതൽ പരുങ്ങലിലായി. റെലെഗേഷൻ സോണിൽ നിന്ന് ഒരു പോയിന്റ് മാത്രം മുകളിലാണ് സ്വാൻസി. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ വിജയം കണ്ടെത്താനാവാതിരുന്ന ബൗൺമൗത്തിനു ഈ വിജയം ആശ്വാസം നൽകും.

മറ്റൊരു മത്സരത്തിൽ ന്യൂ കാസിലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വാട്ഫോർഡ് തോൽപ്പിച്ചു. ആദ്യ പകുതിയിൽ നേടിയ ഗോളുകളാണ് വാട്ഫോർഡിന്റെ വിജയം ഉറപ്പിച്ചത്. മത്സരം തുടങ്ങി രണ്ടാം മിനുറ്റിൽ റോബർട്ടോ പെരേരയും 28ആം മിനുട്ടിൽ ആൻഡ്രി ഗ്രേയും നേടിയ ഗോളുകളിലാണ് വാട്ഫോർഡ് വിജയം ഉറപ്പിച്ചത്.  രണ്ടാം പകുതിയിൽ പെരസിലൂടെ ഒരു ഗോൾ ഗോൾ ന്യൂ കാസിൽ മടക്കിയെങ്കിലും സമനില നേടാനുള്ള രണ്ടാമത്തെ ഗോൾ നേടാൻ അവർക്കായില്ല.

ജയത്തോടെ അടുത്ത വർഷവും പ്രീമിയർ ലീഗ് ഉറപ്പിക്കാനും വാട്ഫോർഡിനായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement